കോഴിക്കോട്: മുഖാവരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട ഫസല്‍ ഗഫൂര്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്കി. ഫസല്‍ ഗഫൂറിന്റെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു . ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചെന്ന് കാട്ടിയും ഫസല്‍ ഗഫൂര്‍ പരാതി നല്കി. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണിയെന്ന് ഫസല്‍ ഗഫൂര്‍ പരാതിയില്‍ പറയുന്നു.

എംഇഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.


