കൊച്ചി: ശബരിമലയിലുണ്ടായ ആചാര ലംഘനത്തെ നേരിടുന്നതിന് ശക്തമായ സമര പരിപാടികളുമായി ശബരിമല കര്‍മ്മ സമിതി. ജനുവരി 14ന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിക്കാന്‍ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്തു.
കൂടാതെ, 18ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉള്‍പ്പെടെ ശക്തമായ സമര പരിപാടികള്‍ക്കാണ് ശബരിമല കര്‍മ്മ സമിതി രൂപം നല്‍കിയിരിക്കുന്നത്. പ്രക്ഷോഭങ്ങളുടെ ഭാഗമായി 11,12,13 തീയതികളില്‍ രഥയാത്രയും സംഘടിപ്പിക്കും. അതേസമയം, ശബരിമലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ മുഖ്യമന്ത്രി മാപ്പു പറഞ്ഞ് സ്ഥാനമൊഴിയണമെന്നും ശബരിമല കര്‍മ്മ സമിതി ആവശ്യപ്പെട്ടു.

