കോഴിക്കോട്: വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്ദുല്ലയെയാണ് വടകര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒന്നാം തീയതി പുലർച്ചെയാണ് സംഭവമുണ്ടായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ അബ്ദുല്ല.
നിർമാണ പ്രവർത്തി നടക്കുന്ന വീട്ടിൽ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വടകര പോലീസ് പിടികൂടി. പീഡന ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.


