കൊല്ലം :യൂട്യൂബറെ ഹണിട്രാപ്പില്‍ കുടുക്കി കാറും പണവും തട്ടി യുവതികള ടക്കം നാലു പേര് പിടിയില്‍. ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍ വീട്ടില്‍ ആതിര (28), ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സലില്‍ അല്‍ അമീന് (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ അഭിലാഷ് (28), അടിമാലി കാട്ടാഞ്ചേരി വീട്ടില്‍ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ യൂട്യൂബറാണ് ഹണി ട്രാപ്പിന് ഇരയായത്. യൂട്യൂബില്‍ നിന്നും ലഭിച്ച നമ്പര്‍ വഴി അക്ഷയയാണ് ഇയാളുമായി ചങ്ങാത്തം കൂടിയത്. സുഖമില്ലാതെ കിടക്കുന്ന അനിയന് കൗണ്‍സിലിംഗ് നല്‍കണമെന്ന് പറഞ്ഞ് അക്ഷയ യുവാവിനെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് എത്തിച്ചത്.
ലോഡ്ജില്‍ കണ്ടുമുട്ടിയ അക്ഷയ യൂട്യൂബര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിക്കന നല്കി. മയങ്ങിപ്പോയ ഇയാള്‍, ഉണര്‍ന്നപ്പോള്‍ ആതിര യെയാണ് കണ്ടതെന്നും യൂട്യൂബര്‍ പരാതിയില്‍പ്പറയുന്നു. കുറച്ച് കഴിഞ്ഞ് അല്‍ അമീന്, അഭിലാഷ്, അക്ഷയ എന്നിവര്‍ മുറിയിലെത്തുകയും യൂട്യൂബര്‍ക്കൊപ്പം യുവതികളെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയും, വീഡിയോയും എടുക്കുകയും ചെയ്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിയ്ക്കാതിരിക്കാന്‍ സംഘം അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടു്. തന്റെ പക്കല്‍ പതിനോരായിരം രൂപയേയുള്ളു എന്ന് പറഞ്ഞപ്പോള്‍ യുവാവിന്റെ കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങി, ഇയാളെ കൂത്താട്ടുകുളം സറ്റാന്റില് ഇറക്കിവിടുകയുമായിരുന്നു.
യൂട്യൂബര്‍ കൂത്താട്ടുകുളം പോലീസ് സേറ്റഷനില്‍ പരാതി നല്കി യതിനെതുടര്‍ന്ന് ഡി.വൈ.എസ്.പി ടി.ബി.വിജയന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്പെക്ടര്‍ എം.എ.ആനന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നു പേരെ കരിങ്ങാച്ചിറ ഭാഗത്ത് നിന്നും ആതിരയെ ഇടപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറില്‍ നിന്നും തട്ടിയെടുത്ത കാറില്‍ കറങ്ങുകയായിരുന്നു സംഘം. തട്ടിപ്പിനായി അഭിലാഷ് ആണ് ലോഡ്ജ് മുറി വാടകക്കെടുത്തത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സബ് ഇന്‍സ്പെക്ടര്‍ എം.എ ആനന്ദ്, എ.എസ്.ഐ രാജു പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.അഭിലാഷ്, ആര്.രജീഷ്, പി.കെ.മനോജ്, പ്രീജ മോള് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു


