സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പാലായില്‍ വിജയിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് സിബിഐയ്ക്ക് നല്കിയ മൊഴി പുറത്ത്. 2013ലെ മൊഴി പുറത്തുവിട്ടത് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി വാങ്ങാനായി മുംബൈ വ്യവസായി പണം നല്‍കിയിരുന്നു. വ്യവസായി ദിനേശിനെ മേനോനെ കോടിയേരിക്കും ബിനീഷിനും പരിചയപ്പെടുത്തിയത്് കാപ്പനായിരുന്നു. ദിനേശിന്റെ കമ്പനിക്ക് ഓഹരികള്‍ ലഭിച്ചെങ്കിലും പിന്നീടത് റദ്ദാക്കപ്പെടുകയായിരുന്നു.
ദിനേശ് ഭീഷണിപ്പെടുത്തുകയും പിന്നീട് 25ലക്ഷം രൂപ സ്വന്തം കൈയില്‍ നിന്ന് നല്‍കിയെന്നും കാപ്പന് മൊഴിയില്‍ പറഞ്ഞിരുന്നു.