മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനി ഉടമകളെ വകവരുത്താനെത്തിയ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ മൂവാറ്റുപുഴ പൊലിസ് സാഹസീകമായി പിടികൂടി. ആലപ്പുഴ സ്വദേശികളാണ് പിടിയിലായവര്‍. ബുധനാഴ്ച രാത്രി എട്ടോടെ സി.ഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാരകായുധങ്ങളുമായെത്തിയ സംഘത്തെ പിടികൂടിയത്.
മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വണ്ടികളും നിരവധി മാരകായുധങ്ങളും പൊലിസ് പിടിച്ചടുത്തത്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടിംബര്‍ അസോസിയേഷനും തടിവ്യാപാരികളും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് നേതൃത്വത്തിനായെത്തിയ ക്വട്ടേഷന്‍ സംഘമാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം പായിപ്രയില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് സോപ്മ (SOPMA)സംഘടനാ ഭാരവാഹികള്‍ക്കായി എത്തിയ സംഘത്തില്‍ പെട്ടവരാണ് പിടിയിലായതത്രെ… സംഘടനാ നേതവടക്കം പ്രമുഖര്‍ക്കെതിരെ പിടിയിലായ ക്വട്ടേഷന്‍ സംഘം മൊഴിനല്‍കിയതായി സൂചനയുണ്ട്.
തര്‍ക്കം ഇങ്ങനെ⇓
ടിംബര്‍ അസോസിയേഷനിലെ പടലപ്പിണക്കങ്ങള്‍ തുടര്‍ന്ന് തടി തൂക്കുന്നത് പെരുമ്പാവൂരില്‍ നിന്നും പായിപ്രയിലേക്ക് മാറ്റിയിരുന്നു. ഇതെ തുടര്‍ന്ന് കച്ചവടക്കാര്‍ ചേരിതിരിഞ്ഞ് പെഴയ്ക്കാപ്പിള്ളി പായിപ്ര കവലയില്‍ ഏറ്റുമുട്ടി. സോപ്മയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് പായിപ്രയിലേക്ക് കച്ചവടം മാറ്റാന്ശ്രമം നടന്നത്. കാലങ്ങളായി പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന തടി കച്ചവടം പറിച്ചു മാറ്റാന്‍ ശ്രമിച്ചത് തടി വ്യവസായികളെ പ്രകോപിപ്പിച്ചിരുന്നു. ഇവര്‍ സംഘടിച്ചെത്തി ചൊവ്വാഴ്ച രാത്രി പായിപ്രയില്‍ കച്ചവടക്കാരെ തടഞ്ഞു. ഇതോടെ സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പൊലിസ് ലാത്തിവീശിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. സംഘര്‍ഷത്തില്‍ നാട്ടുകാര്‍ക്കു പരിക്കേറ്റിരുന്നു.


