സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം വ്യാപകമാകുന്നു. തിരുവനന്തപുരം സ്കൂളിലാണ് അക്രമം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിനുനേരെയാണ് ആക്രമണം. സ്കൂള്‍ ബസുകള്‍ ഇവര്‍ തകര്‍ത്തു. ഒരു ബസ് തീവെച്ചു നശിപ്പിച്ചു. സ്കൂളിന്റെ എസി ബസാണ് തകര്‍ത്തത്.
ഏഴ് ബസുകള്‍ അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണ് പറയുന്നത്. സ്കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ട വാഹനങ്ങളാണ് നശിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ കാരണമെന്താണെന്നും ആരാണ് ആക്രമത്തിന് പിന്നിലെന്നും വ്യക്തമല്ല. സ്കൂള്‍ മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും പോലീസ് പറഞ്ഞു.


