ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്കാര ജേതാവിനെ തെരെഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് പൃഥ്വിരാജ് ചിത്രം എമ്പുരാനാണ്. 2019 ല്‍ ‘ലൂസിഫര്‍’ വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥി താരമായി എത്തുന്ന മോഹന്‍ലാല്‍ സംവിധായകനായും അരങ്ങേറാന്‍ ഒരുങ്ങുകയാണ്.


