ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിക്കുന്നതിന് മുമ്പ് പാമ്പിനെ 11 ദിവസം പട്ടിണിക്കിട്ടിരുന്നതായി ഭർത്താവ് സൂരജ്. ഏപ്രില്‍ 24 മുതല്‍ മെയ് ആറ് വരെയാണ് മൂര്‍ഖന്‍ പാമ്പിനെ ഒരു കുപ്പിയിൽ അടച്ച് സൂക്ഷിച്ചത്. മെയ് ആറിന് അര്‍ധരാത്രി 12 മണിക്കും 12.30 നും ഇടയിലാണ് കൃത്യം നടത്തിയതെന്നും സൂരജ് സമ്മതിച്ചതായാണ് സൂചന. ഉത്രയുടെ ശരീരത്തിലേക്ക് തുറന്നുവിട്ടപ്പോൾ പാമ്പ് തന്റെ നേരെ ചീറ്റിയെന്നും ഇത് കണ്ട് ഭയന്നുപോയെന്നും സൂരജ് മൊഴി നൽകിയിട്ടുണ്ട്.
സൂരജ് പാമ്പിനെ കൊണ്ടുവന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്ന് സൂരജിന്റെ മാതാപിതാക്കളും സഹോദരിയും സമ്മതിച്ചു. എന്നാൽ കൊലപാതകത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഗൂഢാലോചന നടത്തിയിട്ടില്ലെന്നുമാണ് ഇവരുടെ വാദം.
അതേസമയം, ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ ഒളിപ്പിച്ച സ്ഥലം ഭര്‍ത്താവ് കാണിച്ചുതന്നിരുന്നതായി സൂരജിന്റെ അമ്മ രേണുക സമ്മതിച്ചു. സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന് സഹോദരി സൂര്യയും സമ്മതിച്ചു.


