മംഗളൂരു: ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതടക്കമുള്ള കേസുകളിലെ പ്രതി ‘ഡോണ്‍’ തസ്ലിം എന്നറിയപ്പെടുന്ന സിഎം മുഹ്ത്തസിം (40) വെടിയേറ്റു മരിച്ചു. മംഗളൂരുവിലെ ജ്വല്ലറി കൊള്ളയടിച്ച കേസില്‍ ജാമ്യം നേടി നാട്ടിലേക്കു മടങ്ങുന്നതിനിടെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുകയായിരുന്നു. കാസര്‍കോട് ചെമ്ബരിക്ക സ്വദേശിയാണ് ഇയാള്‍.
ബേക്കല്‍, കാസര്‍കോട് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളില്‍ തസ്ലിം പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടതിനു 2019 ജനുവരിയില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി ന്യൂനപക്ഷ സെല്‍ ഭാരവാഹിയായിരുന്നുവെങ്കിലും ഇയാളെ പാര്‍ട്ടി പിന്നീടു പുറത്താക്കി.
മംഗളൂരു ഭവന്തി സ്ട്രീറ്റിലെ അരുണ്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 1.11 കോടി രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ 2019 സെപ്റ്റംബറില്‍ അറസ്റ്റിലായ തസ്ലിം ഗുല്‍ബര്‍ഗ ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 31നു ജാമ്യം ലഭിച്ചു സഹോദരനൊപ്പം നാട്ടിലേക്കു പോകുമ്ബോളാണു കലബുറഗിക്കടുത്ത നെലോഗിയില്‍ ഗുണ്ടാ സംഘം വാഹനം തടഞ്ഞു തട്ടിക്കൊണ്ടു പോയത്.


