കോഴിക്കോട്: ഹര്‍ത്താലില്‍ വ്യാപാരികള്‍ കടതുറന്നതില് പ്രതിഷേധിച്ച് കോഴിക്കോട് മിഠായി തെരുവില്‍ സംഘര്‍ഷം. മതിയായ സുരക്ഷാ നല്‍കിയില്ലെന്ന ആരോപണത്തില്‍ പോലീസിനെതിരെ പ്രതികരിക്കുകയാണ് വ്യപാരികള്‍. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ചില കടകളുടെ ചില്ലകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. തങ്ങള്‍ ഹര്‍ത്താലിന് എതിരാണെന്ന് ജനങ്ങളെ അറിയിക്കാനാണ് കടകള്‍ തുറക്കുന്നതെന്നാണ് വ്യപാര ഏകോപന സമിതി അംഗങ്ങള്‍ പറഞ്ഞത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വ്യാപാരികള്‍ക്ക് സുരക്ഷയൊരുക്കിയിരുന്നു . 80 ശതമാനത്തോളം കടകള്‍ തുറന്നിരുന്നു.

