ആലപ്പുഴ: ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി സുധാകരന് പറഞ്ഞു. നവീകരിച്ച കൊല്ലകടവ്- ചെങ്ങന്നൂര്‍ ടൗണ്‍- പുത്തന്‍കാവ് റോഡിന്റേയും ഇടമുറി പാലത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വഴിയോരക്കച്ചവടക്കാരും അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വലിയ വാഹനങ്ങളും റോഡുകള്‍ കൈയ്യേറുന്നതിനെതിരെ കര്‍ശ്ശന നടപടിയെടുക്കും. പഞ്ചായത്ത് തലങ്ങളില്‍ നിന്നടക്കമുള്ള ജനപ്രതിനിധികളും പ്രദേശവാസികളും ഇത്തരം റോഡ് കൈയ്യേറ്റങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണം. മന്ത്രിമാരും ജനപ്രതിനിധികളുമാണ് ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
Home LOCALAlappuzha ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണം: ജി സുധാകരന്
ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണം: ജി സുധാകരന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം

