സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മധ്യകേരമ, വടക്കൻ കേരള, മലയോര മേഖലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് തുടരും. വടക്കുകിഴക്കൻ അറബിക്കടലിലും പാകിസ്ഥാൻ തീരത്തും സ്ഥിതി ചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് നീങ്ങുന്നതായി റിപ്പോർട്ട്. ഈ ചുഴലിക്കാറ്റ് പുലർച്ചയോടെ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് കരുതുന്നു.
തെക്കൻ ഒഡീഷയിലും തെക്കൻ ഛത്തീസ്ഗഡിലും രൂപംകൊണ്ട ന്യൂനമർദം ശക്തിപ്പെടുന്നതിൻ്റെ ആഘാതം മൂലം വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധന നിരോധനം തുടരുകയാണ്.


