കോതമംഗലം : സ്കൂള്‍ വാന്‍ പൂര്‍ണമായും കത്തി നശിച്ചു. മാലിപ്പാറയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. എന്നാല്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെല്‍ മൂലം വാനിലുണ്ടായിരുന്ന 10 കുട്ടികളും രക്ഷപ്പെട്ടു. രാവിലെ എട്ടരയ്ക്കായിരുന്നു അപകടം. രാവിലെ അപകടമുണ്ടായി എന്നു കേട്ടപ്പോള്‍ തന്നെ ഇന്ന് സ്കൂളിലേയ്ക്ക് അയച്ച എല്ലാ മാതാപിതാക്കളും വിഷമത്തിലായിരുന്നു. എന്നാല്‍ ഒരു പോറല്‍പോലും ഏല്ക്കാതെ കുട്ടികള്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും.
മാലിപ്പാറ ഫാത്തിമ മാത സ്കൂളിലെ കുട്ടികളാണ് വാനിലുണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചു. കോതമംഗലത്തു നിന്ന് രണ്ടു യൂണിറ്റ് അഗ്നിശമന സേന എത്തിയാണ് തീയണച്ചത്