പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട്ടിലെ മുണ്ടക്കൈ ദുരന്തമേഖല സന്ദർശിച്ചു. രക്ഷാപ്രവർത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി ചർച്ച നടത്തി. പ്രിയങ്ക ഗാന്ധി, എംപി കെസി വേണുഗോപാൽ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാഹുൽ, ബെയ്ലി പാലം കൂടി സജ്ജമായതോടെ ഇന്ന് ദുരന്തഭൂമിയിലേക്കും എത്തുകയായിരുന്നു.
ആദ്യം പുഞ്ചിമട്ടത്തേക്ക് പോയ രാഹുൽ ഗാന്ധി തുടർന്ന് മുണ്ടക്കൈയിലേക്ക് എത്തുകയായിരുന്നു. എല്ലാ അപകട സ്ഥലങ്ങളും അദ്ദേഹം സന്ദർശിക്കുകയും രക്ഷാപ്രവർത്തനം തുടങ്ങിയ വിശദാംശങ്ങൾ സൈന്യത്തോട് ചോദിച്ചറിയുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്താൻ രാഹുൽ ഗാന്ധി ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ഇന്നലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച രാഹുൽ ഗാന്ധി പുനരധിവാസം ഉൾപ്പെടെയുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തു.


