ആലുവ: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 63-കാരനായ മദ്രസാ അധ്യാപകന് കോട്ടയത്ത് അറസ്റ്റില്‍. മഹല്ല് കമ്മിറ്റിയുടെ പരാതിയിലാണ് ആലുവ സ്വദേശി വിഎന്‍ യുസഫിനെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷം മുന്‍പ് വൈക്കത്തെത്തിയ യുസഫ് കഴിഞ്ഞ ആറു മാസമായി കുട്ടികളെ ലൈംഗികമായി പിഡിപ്പിക്കുകയാണെന്നാണ് മഹല്ല് കമ്മിറ്റിയുടെ പരാതി.
ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് മഹല്ല് കമ്മിറ്റിയെ സമീപിച്ചത്. ഉടന്‍ ഇയാളെ മദ്രസയില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് നിരവധി കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി ഉന്നയിച്ചതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. നേരത്തെ ജോലി ചെയ്തിരുന്ന മദ്രസകളിലും ഇയാള്‍ക്കെതിരെ സമാനപരാതികളുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മദ്രസകളില്‍ നിന്നും പുറത്താക്കിയാല്‍ പള്ളികളില്‍ അഭയം തേടും. കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്തു. 63 കാരനായ യുസഫ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്.

