മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ ഗുരുദാസന് പാര്‍ട്ടി വീട് നിര്‍മ്മിച്ചു നല്കുന്നു. കിളിമാനൂര്‍ പേടികുളത്ത് ഭാര്യക്ക് കുടുംബസ്വത്ത് വിഹിതമായി ലഭിച്ച പത്ത് സെന്റ് സ്ഥലത്താണ് വീടൊരുങ്ങുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയാണ് വീട് നിര്‍മ്മാണത്തിനുള്ള പണം സ്വരൂപിച്ചത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നും മാത്രമാണ് പണപിരിവ്. മാര്‍ച്ച് അവസാനത്തോടെ വീടിന്റെ താക്കോല്‍ കൈമാറും.
25 വര്‍ഷക്കാലം പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയും 10 വര്‍ഷം എംഎല്‍എയും അഞ്ച് വര്‍ഷം എക്സൈസ് തൊഴില്‍ വകുപ്പ് മന്ത്രിയായിരുന്നു പി കെ ഗുരുദാസന്. ഈ സംസ്ഥാന സമ്മേളനത്തോടെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തില്‍ നിന്നും ഒഴിയും. നിലവില്‍ പാര്‍ട്ടി ഫ്ളാറ്റില്‍ താമസിക്കുന്ന ഗുരുദാസന് സെക്രട്ടറിയേറ്റ് അംഗത്വം ഒഴിയുമ്പോള്‍ ഫല്റ്റും ഒഴിയേണ്ടി വരും. ഈ പശ്ചാലത്തില്‍ കൂടിയാണ് വീട് നിര്‍മ്മാണം.