തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് മേധാവിയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്നും അത് ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ബെഹ്റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ലെന്നും വ്യക്തമാക്കി. ഡിജിപിയുടെ നടപടികള്‍ സുതാര്യമാണെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
പോലീസില്‍ കേന്ദ്രീകൃത പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി മന്ത്രിസഭയെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗാലക്സോണ്‍ കമ്ബനിക്ക് കൂട്ടുനിന്ന ഡിജിപി ലോക്നാഥ് ബെഹ്റയെ പുറത്താക്കണമെന്ന് പി.ടി.തോമസ് എംഎല്‍എ ആണ് സഭയില്‍ ആവശ്യപ്പെട്ടത്. ഒരു രൂപ മൂലധനമില്ലാത്ത ഗാലക്സോണ്‍ കമ്ബനിക്ക് കോടികളുടെ തട്ടിപ്പ് നടത്താന്‍ അവസരമൊരുക്കിയ, ഗാലക്സോണ്‍ കമ്ബനിക്ക് കൂട്ടുനിന്ന ബെഹ്റയെ പുറത്താക്കണം. അല്ലെങ്കില്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു


