സി പി എംന്റെ ഗൂഡതന്ത്രത്തിനു ഒത്താശയുമായി പോലിസ് മേലാളന്മാരും
ശബരിമലയെ തകര്‍ക്കുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യം ഇന്ന് സാക്ഷാത്ക്കരിച്ചു എന്ന വിജയഭാവത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്. വനിത മതിലിനെ ഗിന്നസ് റെക്കൊര്ഡിലെക്ക് കൈപിടിച്ചുയര്‍ത്തി വനിതകള്‍ തന്റെ ചൊല് പടിക്കാനെന്നു തെളിയിച്ചത് മുഖ്യന്റെ തന്ത്രത്തിന്റെ വിജയമാണ്. നാണംകെട്ട വിജയാഹ്ലാദത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത് .
ദേവസ്വം പ്രസിഡന്റ് പോലും അറിയാതെ പോലീസും സി.പി.എമ്മും നടത്തിയ വഞ്ചനയില്‍ അയ്യപ്പ ശാപം നിശ്ചയം എന്ന് ഭക്തര്‍. എല്ലാം സിപിഎം പ്ലാന്‍ ചെയ്തതാണ്. കാലങ്ങളായി അവര്‍ ശബരിമലയ്ക്കെതിരെ ആസൂത്രണം നടത്തുന്നുണ്ട്. ആക്രമണങ്ങള്‍ അഴിച്ചു വിട്ട സര്‍ക്കാരിന്റെ നയങ്ങളെ കോടതി ചോദ്യം ചെയ്തപ്പോള്‍ പല തവണ പരാജയപെട്ടു തല കുമ്പിട്ട മുഖ്യന് ഒടുവില്‍ തോല്‍വി സമ്മതിച്ചിരുന്നു. അന്ന് പിണറായി വിജയന് പ്രഖ്യാപിച്ചു
വിശ്വസങ്ങൾക്കൊപ്പം സര്‍ക്കാര്‍ എന്നും ഉണ്ടാകും എന്ന്….
ആചാരങ്ങളെയും വിശ്വസങ്ങളെയും തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യവുമായി നടക്കുന്ന സര്‍ക്കാരിന്റെ കൂത്താട്ടത്തിനു കടിഞ്ഞാണ്‍ ഇടുക തന്നെ വേണം. പതിനെട്ടാം പഠി ചവിട്ടിക്കാതെ ആണും പെണ്ണും കേട്ട വേഷത്തില്‍ യുവതികളെ എത്തിക്കാന്‍ പോലിസ് എടുത്ത സാഹസം എടുത്ത പറയേണ്ടതാണ്. അനീതിക്ക് കൂട്ട് നില്ക്കാന് സ്വന്തം ദേശത്ത് നിന്ന് പോലിസിനെ വിന്യസിപ്പിച്ച മുഖ്യന് സത്യത്തില്‍ തോല്‍ക്കുകയാണ് ചെയ്തത്. ലക്ഷോപലക്ഷം ജനങ്ങളെ വിഡികളാക്കിയ സര്‍ക്കാരിന് ഇനി ഒരു ഉയിർെത്തെഴുേനേൽപ്പ് ഉണ്ടാകില്ല. പോലീസിനു എല്ലാ വിധ സംരക്ഷണവും വാഗ്ദാനം ചെയ്തു ശബരിമലയെ തകര്‍ക്കുക എന്നലക്ഷ്യത്തിലേക്ക് നടന്നു നീങ്ങിയ സി പി എമ്മിന് കുട പിടിക്കാന്‍ പോലിസ് മേധാവിയും. ഭക്തര്‍ സുരക്ഷ ആവശ്യപ്പെട്ടാല്‍ അത് നല്‍കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന ഭക്തരുടെ പ്രായം പരിശോധിക്കുന്നത് പോലീസിന്റെ
ഉത്തരവാദിത്വമല്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.
ലക്ഷകണക്കിന് ഭക്തര്‍ ദര്‍ശനത്തിനു പോകുന്ന വഴിയില്‍ ആരുടേയും കണ്ണില്‍പ്പെടാതെ ഇവരെ സംരക്ഷിച്ചുകൊണ്ട് തൊഴുവിപ്പിക്കെണ്ടതിന്റെ ആവശ്യം ആര്‍ക്കാണ്.
ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും ആണോ അതോ അവരെ മറയാക്കിയ രാഷ്ട്രീയകക്ഷിക്കോ.? ഇപ്പോള്‍ അവര്‍
എവിടെയാണ് .? ആരാണ് ഇപ്പോഴും സംരക്ഷണം നല്‍കുന്നത്.? നട അടച്ചു ശുദ്ധി ക്രീയ ചെയ്തു
പരിഹാരപൂജകള്‍ നടത്തി വീണ്ടും അമ്പലം തുറന്നു. സര്‍ക്കാരിന്റെ ചൂതാട്ടത്തില്‍ കേരളം മാത്രമല്ല രാജ്യം മുഴുവന്‍
പ്രതിഷേധ കടല്‍ അലയടിക്കുകയാണ്. ജഗ്രതിയിലാണ് സന്നിധാനവും ഭക്തരും. കബളിപ്പിക്കാന്‍ സി പി എമ്മിനു കഴിയുമായിരിക്കും . എന്നാല്‍ ചരിത്രം തിരുത്തി കുറിക്കാന്‍ ഭരണകൂടത്തിനു ആകില്ല..
(ലേഖിക:ബിനിപ്രേംരാജ് )


