കോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായിരുന്നു അപകടം.
പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു കൂറ്റന്‍ വാക മരം വീണത്. തലയ്ക്കും കാലിനും കൈക്കും പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലെ കാഷ്വാലിറ്റിയിലേക്കു മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണു വിവരം. മരത്തിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം തകര്‍ന്നു.
സിഎംഎസ് കോളജ് ജീവനക്കാരനായ സിജോ ജേക്കബിന്റെ വാഹനമാണ് തകര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തിയാണ് കടപുഴകിവീണ മരം മുറിച്ചുമാറ്റിയത്. ആശുപത്രി ചുറ്റളവിലെ മരങ്ങളുടെ ചുവട്ടിലെ മണ്ണു മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍ ഒരു മരമാണു കടപുഴകി വീണത്. ഇത്തരത്തില്‍ മറ്റു മൂന്നു മരങ്ങള്‍ കൂടി ആശുപത്രിക്കു ഭീഷണി ഉയര്‍ത്തുന്നുണ്ട്.