കോട്ടയം: നെല്ല് സംഭരണത്തില്‍ കേന്ദ്രവിഹിതം ലഭിക്കാന്‍ കാലതാമസമെന്ന് മന്ത്രി ജി.ആര്.അനില്‍. ഏഴുമാസം വരെ വൈകിയാണ് കേന്ദ്രത്തില്‍ നിന്ന് പണം കിട്ടുന്നത്. 637 കോടി രൂപയാണ് ഇതുവരെയുള്ള കുടിശിക. അതേസമയം നടന് കൃഷ്ണപ്രസാദിന്റെ വാദം ഭക്ഷ്യമന്ത്രി തള്ളി. സംഭരിച്ച നെല്ലിന്റെ പണം വായ്പയായല്ല കര്‍ഷകര്‍ക്ക് നല്‍കുന്നത് അടുത്ത വിളവെടുപ്പുകാലത്ത് കര്‍ഷകര്‍ക്ക് ഉടന്‍ പണംനല്കുമെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ തനിക്ക് പണം കിട്ടാത്തതിലല്ല , പണം കിട്ടാനുള്ള പതിനായിരക്കണക്കിന് കര്‍ഷകര്‍ക്ക് വേണ്ടിയാണ് സമരം ചെയ്തത്. തനിക്ക് പണം കിട്ടി. വായ്പയായിട്ടാണ് കിട്ടിയതെന്നും. നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ് പറഞ്ഞിരുന്നു.

