സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ആശയം ശ്രദ്ധേയമാകുന്നു. അടുക്കളപ്പണികളില്‍ ലിംഗവ്യത്യാസമില്ലെന്ന് കാണിക്കുന്ന പാഠപുസ്തകത്തിന്റെ ഏടാണ് ചര്‍ച്ചയാകുന്നത് . അമ്മ ദോശ ചുട്ടെടുക്കുകയും അച്ഛൻ തറയിലിരുന്ന് തേങ്ങ ചിരകുന്നതും കളിപ്പാവ കൈയിൽ പിടിച്ച് ആൺകുട്ടി അച്ഛന്റെ പ്രവൃത്തി നോക്കിനിൽക്കുന്നതും ചിത്രത്തിൽ കാണാം.‘വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള, ചിത്രം നോക്കൂ…’ എന്ന കുറിപ്പോടെയാണ് ചിത്രമുള്ളത്.
നേരത്തെ വീടിനെക്കുറിച്ചുള്ള പാഠഭാഗത്തിൽ അമ്മ എപ്പോഴും അടുക്കള ജോലി ചെയ്യുന്നതും അച്ഛൻ പത്രം വായിക്കുന്നതുമായിരുന്നു പതിവെന്നും ഇത് തെറ്റായ ധാരണ കുട്ടികളിൽ വളർത്തുമെന്നും ചർച്ച ചെയ്യപ്പെട്ടിരുന്നുസമത്വമെന്ന ആശയം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ഇതിനെ അനുകൂലിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇത് ചരിത്രപരമായ മാറ്റമാണെന്നും നല്ല മാറ്റത്തിന് അഭിനന്ദനങ്ങളെന്നും അഭിപ്രായങ്ങളുണ്ട്.അടുക്കളയിലെ ഉപകരണങ്ങള്‍ അടക്കമുള്ളവയെ കുറിച്ച് വിവരണം തയ്യാറാക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോള്‍ ലിംഗസമത്വം ഉൾപ്പെടുത്തിയുള്ള മാറ്റമുണ്ടാകുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.