ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് യുവാവില്‍നിന്ന് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. കാസര്‍കോട് മാലോത്ത് സ്വദേശി കൊന്നക്കാട് കുന്നോലവീട്ടില് ബിജേഷ് സ്കറിയ (30), ചെന്നൈ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന മുഹമ്മദ് മുഹയുദ്ദീന്‍ (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവാവിനെ തട്ടിപ്പിനിരയാക്കിയത്. പരപ്പനങ്ങാടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബിജേഷ് സ്കറിയയെ കാസര്‍കോട്ടുനിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്.
ന്യൂസീലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര് അറസ്റ്റില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം