എറണാകുളം: ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12 നു മുമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18 നും 30 നും ഇടയില്‍. 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം.
യോഗ്യതകള്‍: എസ്.എസ്.എല്‍.സി. പാസായിരിക്കണം. വിവിധ ഐടിഐ ട്രേഡുകളില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും പുതുക്കിയ ഫോര്‍ക്ക് ലിഫ്റ്റ് / ക്രയിന്‍ ഓപറേറ്റര്‍ ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ സ്രാങ്ക്/ലാസ്കര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അല്ലെങ്കില്‍ ഏതെങ്കിലും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഫാക്ടറി കാന്റീന് /3 സ്റ്റാര്‍ ഹോട്ടല്‍ എന്നിവിടങ്ങളില്‍ കുക്ക് ആയിട്ടുള്ള അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അല്ലെങ്കില്‍ നാലാം ക്ലാസും റിഗ്ഗിങ്ങ് ജോലിയില്‍ ഉള്ള മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.


