മൂവാറ്റുപുഴ: വിജ്ഞാനത്തില്‍ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയുടെ ശാക്തീകരണം ലക്ഷ്യമിട്ട്, സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴില്‍ ക്ഷമതയും ശാക്തീകരണവും വര്‍ധിപ്പിക്കുന്നതിനുള്ള നൂതന പദ്ധതിക്ക് ടെക്നോവാലി സോഫ്റ്റ്വെയര് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തും ധാരണയായി
കേരളത്തിലെ ഓരോ പഞ്ചായത്തിലെയും തൊഴില്‍രഹിതരായ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമാക്കി, അപ് സ്കില്ലിങ് – റിസ്കില്ലിങ്ങില്ലൂടെ അവരെ ഐടി ജോലിയ്ക്ക് പ്രാപ്തരാക്കുന്നതിലൂടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും നാട്ടിലെ രൂക്ഷമായ തൊഴിലില്ലായ്മ പരിഹരിക്കാനും ടെക്നോവാലി- ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം എന്ന ഈ പദ്ധതിയിലൂടെ സാധ്യമാകും. നാടിന്റെ സമ്പത്ത് വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി തീര്‍ത്തും സൗജന്യമായാണ് ടെക്നോവാലി ആവിഷ്കരിച്ചിരിക്കുന്നത്
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള യുവജനങ്ങളുടെ തൊഴില്‍ ശാക്തീകരണം ക്ഷമത വര്‍ധിപ്പിക്കല്‍ , ഓരോ പഞ്ചായത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന തൊഴിലന്വേഷകരായ 200 യുവാക്കള്‍ക്കായി അഞ്ചു ദിവസത്തെ സൗജന്യ വെര്‍ച്വല്‍ കരിയര്‍ വര്‍ക്ക്ഷോപ്പുകള്‍., സൈബര്‍ സെക്യൂരിറ്റി, എ ഐ, മിഷ്യന് ലേണിംഗ്, ഡാറ്റ സയന്‍സ് തുടങ്ങിയ അത്യാധുനിക വിഷയങ്ങളില്‍ സൗജന്യ വേബിനാറുകളും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റുകളും , ഇന്‍ഡസ്ട്രിയില്‍ ആവശ്യമായ സ്കില്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ , തൊഴില്‍ അന്വേഷകര്‍ക്കായി സൗജന്യ കരിയര്‍ കൗണ്‍സിങ് , ടെക്നോവാലി , ഗ്ലോബല്‍ ഇന്‍ഡസ്ട്രി ലീഡര്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്‍ഡസ്ട്രി അപ്ഡേഷന്‍സ് പഞ്ചായത്തിന് ഗുണകരമായ രീതിയില്‍ ഉപയോഗപ്രദമാകുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങള്‍
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡണ്ട് ജോസി ജോളി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ മേഴ്സി ജോര്‍ജ് , റീന സജി , ജോയിന്റ് ബി ഡി ഓ ടി വി പ്രശാന്ത്, പഞ്ചായത്ത് പ്രസിഡണ്ട് മാരായ ഓ പി ബേബി , ഷെല്‍മി ജോസ് എന്നിവരും ടെക്നോവാലി സോഫ്റ്റ് വെയര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. കെ വി സുമിത്രയും മറ്റു ജനപ്രതിനിധികളും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു