ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഉപദേശകരിലൊരാളായ അമര്‍ജീത് സിന്‍ഹ രാജിവച്ചു. ബിഹാര്‍ കേഡറിലെ 1983 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് സിന്‍ഹ. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ പ്രധാനമന്ത്രിയുടെ ഉപദേശകനായി നിയമിക്കുന്നത്.
സിന്‍ഹയുടെ രാജിയുടെ പിന്നിലുള്ള കാര്യം വ്യക്തമല്ല. രാജി സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ. സിന്‍ഹയും മാര്‍ച്ചില്‍ രാജിവച്ചിരുന്നു.