
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ആയി ഡോ. കെ അജിത ചുമതലയേറ്റു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന പ്രഥമ അധ്യാപികയാണ് ഡോ. അജിത. നിലവില്‍ സര്‍വകലാശാലയുടെ ഹിന്ദി വകുപ്പില്‍ പ്രൊഫസറും വകുപ്പ് മേധാവിയുമാണ്.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ ഡോ. അജിത 1994 മുതല്‍ കാലിക്കറ്റ്് സര്‍വകലാശാലയുടെ കീഴില്‍ വിവിധ കോളേജുകളില്‍ അധ്യാപികയായിരുന്നു. 2006 ല്‍ കുസാറ്റില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിതയായി. 2010 മുതല്‍ പ്രൊഫസറാണ്.

