കയ്യിലൊതുങ്ങുന്ന വിലയില്‍ ലഭിക്കുന്ന പ്രീ-ഫാബ്രിക്കേറ്റഡ് വീടുകളുമായി ആമസോണ്‍ രംഗത്ത്.
ഫാക്ടറികളില്‍ നിര്‍മിച്ച വീടിന്റെ ഭാഗങ്ങള്‍ നമുക്കാവശ്യമുള്ള സ്ഥലത്ത് സെറ്റ് ചെയ്യാം. യുഎസിലാണ് ഇപ്പോള്‍ ഇത്തരം വീടുകള്‍ ആമസോണ്‍ പ്രധാനമായും ലഭ്യമാക്കുന്നത്. വൈകാതെ ഏഷ്യന്‍ വിപണികളിലേക്കും എത്തിക്കും.
100 മുതല്‍ ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ ഇതില്‍ ലഭിക്കും. 5000 ഡോളര്‍ മുതലാണ് വില. ആമസോണില്‍ വില്പനയ്ക്ക് വെച്ചിരിക്കുന്ന 172 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഒരു കുഞ്ഞന്‍ വീട് 8 മണിക്കൂറിനകം തയ്യാറാക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 5 ലക്ഷം രൂപ ($7,250) യില്‍ താഴെയാണ് ഇതിന്റെ വില.
മൂന്ന് ബെഡ്റൂം വീടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 20,000 ഡോളര്‍ ആണ് ഇതിന് വില. ഇത്തരം വീടുകളുടെ ഷിപ്പിംഗ് ആമസോണ്‍ സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്.