നാം അറിയണം ! മുന്നോട്ട് പോകാന്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് നാമിപ്പോള്‍. ജാഗ്രതയും കരുതലും കൂടുതലായി വേണ്ട സമയം. സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ കാലത്ത് നമ്മളെടുത്ത തയ്യാറെടുപ്പുകള്‍ പരീക്ഷിക്കപ്പെടാന്‍ പോകുന്ന സമയം കൂടിയാണിത്. ഇവിടെ നമ്മള് അറിയേണ്ട ചില വസ്തുതകള്‍ ഉണ്ട്. അതറിഞ്ഞുകൊണ്ടു മാത്രമേ നമുക്കിനി മുന്നോട്ടു പോകാന്‍ സാധിക്കൂ.
• കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ അഥവാ CFLTCകളിലാണ് രോഗലക്ഷണങ്ങളില്ലാത്തതോ ലഘുവായ രോഗലക്ഷണങ്ങളോടു കൂടിയതോ ആയ കോവിഡ് ബാധിതരെ ചികിത്സിക്കുന്നത്.
• പൊതുജന പങ്കാളിത്തത്താല്‍ പ്രവര്‍ത്തിക്കുന്ന CFLTCകളില്‍ നമ്മുടെ സംഭാവനകളും സഹായ ഹസ്തങ്ങളും എത്തേണ്ടതാണ്.
• രോഗവ്യാപനം ക്രമാതീതമായി ഉയര്‍ന്നാല്‍ ലക്ഷണങ്ങളില്ലാത്ത കോവിഡു രോഗബാധിതരെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സൗകര്യങ്ങളുള്ള സ്വഭവനങ്ങളില്‍ തന്നെ പ്രവേശിപ്പിക്കേണ്ടതായും ചികിത്സിക്കേണ്ടതായും വരാവുന്ന സാഹചര്യത്തില്‍ എത്തിച്ചേരാം.
• ഇനിയുമൊരു ലോക്ക്ഡൌണ്‍ വിവിധ കാരണങ്ങളാല്‍ പ്രായോഗികമല്ലാത്തതിനാല്‍ കഴിയുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ജീവിതചര്യ ക്രമപ്പെടുത്തണം.
• സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് കോവിഡ് മഹാമാരി കാലത്തെ ജീവിതക്രമങ്ങള്‍ മാറ്റാന്‍ നാമോരുരുത്തരും സ്വയം തയ്യാറാകേണ്ടതാണ്.
• കോവിഡ് പ്രതിരോധ-നിയന്ത്രണ-ചികിത്സാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക. അവരോട് സഹരിക്കുക
• ഇ സഞ്ജീവനി പോലുളള സര്‍ക്കാര്‍ ടെലിമെഡിസിന്‍ സംവിധാനങ്ങള്‍ പതിവു ചികിത്സക്കും ചികിത്സ നിര്‍ദ്ദേശങ്ങള്‍ക്കുമായി പരമാവധി പ്രയോജനപ്പെടുത്തുക.
• റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കു വേണ്ട മാനസിക പിന്തുണ ഉറപ്പാക്കുക
• പരസ്പര സഹായവും സഹകരണവും അത്യാവശ്യമാണ്
• ജാതി-മത-രാഷ്ട്രീയ നേതൃത്വങ്ങള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്നു ഒരുമിച്ചു കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
ഈ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ മനസ്സിലാക്കി അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പകര്‍ച്ചവ്യാധിക്കാലത്തെ നമ്മുടെ ആരോഗ്യ സംവിധാനത്തെ താങ്ങിനിറുത്താന്‍ സാധിക്കൂ. പൊതുജനാരോഗ്യ സംവിധാനത്തെ താങ്ങിനിറുത്തുകയെന്നതു നമോരോരുത്തരുടെ കടമ കൂടിയാണ്.


