കൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നത്. കാർഡിയോളജി വിഭാഗം വിദഗ്ധർ അടക്കമുള്ള ഡോക്റ്റർമാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നതെന്നും എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്.
ശ്രീനിവാസൻ ഉയർന്ന രക്ത സമ്മർദവും പ്രമേഹവും ഉണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നു ബുധനാഴ്ച രാവിലെയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

