ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത പാനീയമാണ് ബാർലി വെള്ളം. പല രോഗങ്ങൾക്കും ഇത് വളരെ ഫലപ്രദമായ പാനീയമാണ്. ബാർലി വെള്ളം കുടിക്കുന്നത് നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ദഹനത്തെ മന്ദഗതിയിലാക്കുന്ന ബീറ്റാ-ഗ്ലൂക്കൻ എന്നറിയപ്പെടുന്ന ലയിക്കുന്ന നാരുകൾ അമിത വിശപ്പ് തടയുന്നു. കൂടാതെ, ബാർലി വെള്ളത്തിലെ ഉയർന്ന നാരുകൾ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു.
ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ബാർലി വെള്ളം സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ബാർലി വെള്ളം കുടിച്ചാലുടൻ മധുരപലഹാരങ്ങൾ കഴിച്ചതിനു ശേഷമുള്ള പെട്ടെന്നുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ബാർലി വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നാല് ആഴ്ച ബാർലി കഴിച്ച പ്രമേഹ സാധ്യതയുള്ള സ്ത്രീകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. മറ്റൊരു പഠനത്തിൽ, ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ബാർലി കഴിച്ചതിനു ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുതായി കണ്ടെത്തി.


