ചായ്മന്‍സ എന്ന് കേട്ടാല്‍ അത് പലര്‍ക്കും അറിയില്ല. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒരു കുറ്റിച്ചെടിയാണ് ചായ മന്‍സ അഥവാ ട്രീ ചീര (സിനിഡോസ്കോളസ് അക്കോണിറ്റിഫോളിയസ്). മായന്‍ ചീര അല്ലെങ്കില്‍ മെക്സിക്കന്‍ ചീര എന്നും ഇത് അറിയപ്പെടുന്നു. പെട്ടെന്നാണ് ഇത് വളരുന്നത്. ഇത് കഴിക്കുമ്പോള്‍ നമുക്ക് ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ് ലഭിക്കുന്നത്. ഇത് വേവിച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ . കാരണം ഇതിന്റെ ഇലയില്‍ കപ്പയിലയുടേത് പോലെയുള്ള മട്ട് അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ സി, ബീറ്റാകരോട്ടിന്‍, പ്രോട്ടീന്‍, ഫോസ്ഫറസ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. മുട്ടക്ക് സമാനമായ പ്രോട്ടീന്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചായ്മന്‍സ ഉപയോഗിക്കാവുന്നതാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ചായ്മന്‍സ.
ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു. ചുമക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് മികച്ച ഓപ്ഷനാണ് ചായ്മന്‍സ. ശരീരത്തിലെ അമിത കലോറി കുറച്ച് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ചായ്മന്‍സ.അനീമിയ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചായ്മന്‍സ. ഇത് ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തില്‍ വിളര്‍ച്ച ഇല്ലാതാവുന്നു. എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണിത്. നല്ല ആരോഗ്യത്തിനായി ഇത് ദിവസവും നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.


