മൂവാറ്റുപുഴയിൽ കഴിഞ്ഞ മാസക്കാലമായി ചിട്ടയോടെ നടത്തി വരുന്ന പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭ്യമായത്.ആർ.ഡി.ഒ ഉൾപ്പെടെ ഉള്ള വിവിധ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് കൊണ്ട് ഇതിനകം 33 യോഗങ്ങൾ ചേർന്നു. ഫലപ്രദമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആയി.
കഴിഞ്ഞ രണ്ടാഴ്ചക്കകം നഗരസഭയിലും മാറാടി, പായിപ്ര പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം ഉയർന്നു.നിരവധി കച്ചവട സ്ഥാപനങ്ങൾ അടക്കേണ്ടി വന്നു.ജനറൽ ആശുപത്രിയിലെ 11-ാം വാർഡും അടക്കേണ്ടി വന്നത് ആശങ്ക ഉയർത്തുന്നുണ്ട്.നഗരസഭ പരിധിയിൽ ഇപ്പോൾ 66 ഉം, പായിപ്രയിൽ 76 പേരും ഇപ്പോൾ ആക്ടീവ് കേസുകൾ ഉണ്ട്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ആയതിനാൽ വലിയ ശ്രദ്ധ ഓരോരുത്തരിലും ഉണ്ടാകണം.
മാറാടിയിൽ ഇന്നലെ ആന്റിജൻ പരിശോധനയിൽ 24 പേർക്കും, പായിപ്രയിൽ രണ്ട് ദിനം കൊണ്ട് 20 പേർക്കും, ആയവന, വാളകം എന്നീ പഞ്ചായത്തുകളിൽ 5 പേർക്ക് വീതവും രോഗം സ്ഥിതീകരിച്ചതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും എം.എൽ.എ.പറഞ്ഞു.
പായിപ്രയിൽ വാർഡ് 7,10,14, 22 എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളും മാറാടി ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയെന്നും നോഡൽ ഓഫീസർ ഡോ: കൃഷ്ണപ്രിയ, ഡോ.അമർ ലാൽ എന്നിവർ അറിയിച്ചു.


