സംസ്ഥാനത്ത് ഇന്ന് മൂന്നാമത്തെ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. മൂന്നാമത്തെ മരണം തിരുവനന്തപുരത്താണ്. കാട്ടാക്കട മാറനല്ലൂര്‍ സ്വദേശി പ്രപുഷ (40)യുടേതാണ് മൂന്നാമത്തെ കൊവിഡ് മരണം. കഴിഞ്ഞ ദിവസമാണ് ഇവര്‍ മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഇന്ന് കൊവിഡ് മരണം റിപോര്‍ട്ട് ചെയ്ത മൂന്നുപേരുടെയും കൊവിഡ് ഫലം മരണശേഷം പോസിറ്റീവായിരുന്നു.