കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മഴക്കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പി ക്കുന്നതിനായി എറണാകുളം ജില്ലയിലെ ഡെപ്യൂട്ടി കളക്ടര്‍മാരെ താലൂക്കുകളുടെ ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചു കൊണ്ട് കളക്ടര്‍എസ്. സുഹാസ് ഉത്തരവിറക്കി.
1. പറവൂര്‍ : ഡെപ്യൂട്ടി കളക്ടര്‍ (ലാന്‍ഡ് അക്വിസിഷന്‍ ), എന്‍. എച്ച്. ഡി. പി എറണാകുളം
കൊച്ചി : ഡെപ്യൂട്ടി കളക്ടര്‍(ഇലക്ഷന് )
കണയന്നൂര്‍ : ഡെപ്യൂട്ടി കളക്ടര്‍(ലാന്‍ഡ് അക്വിസിഷന്‍ )
ആലുവ : ഡെപ്യൂട്ടി കളക്ടര്‍(റെവന്യൂ റിക്കവറി )
കോതമംഗലം : ഡെപ്യൂട്ടി കളക്ടര്‍(കൊച്ചി മെട്രോ )
മുവാറ്റുപുഴ :ഡെപ്യൂട്ടി കളക്ടര്‍(വിജിലന്‍സ് )
കുന്നത്തുനാട് : ഡെപ്യൂട്ടി കളക്ടര്‍(ലാന്‍ഡ് റിഫോംസ് )
2. താലൂക്കുകളില്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പടെയുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഇന്‍സിഡന്റ് കമ്മാണ്ടര്‍മാരും തഹസില്ദാര്മാരുമായി ചേര്‍ന്ന് ഉറപ്പാക്കണം
3. പൊതു പരിപാടികളിലും മതാചാരങ്ങളിലും ആള്‍ക്കൂട്ടമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണം
4. താലൂക്കുകളിലെ എഫ്. എല്‍. ടി. സി കള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും തഹസില്‍ദാര്‍മാരുടെയും സഹായത്തോടെ എഫ്. എല്‍. ടി. സി കളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം
5. താലൂക്കിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ ലോക്ക് ഡൗണ്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ടൗണ്‍, മാര്‍ക്കറ്റ്, ദേവാലയങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ആള്‍കൂട്ടം എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇന്‍സിഡന്റ് കമാണ്ടന്റ്മാരുടെയും തഹസില്‍ദാര്‍മാരുടെയും നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ ഈ സ്ഥലങ്ങളില്‍ പരിശോധന നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. ആള്ക്കൂട്ടമുണ്ടാവാതിരിക്കാന് നടപടി സ്വീകരിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പോലീസിന്റെ സഹായത്തോടെ നടപടി സ്വീകരിക്കണം.
6. കോവിഡ് പരിശോധന, കോണ്ടാക്ട് ട്രേസിങ്, പരിശീലന പരിപാടികള്‍, ശവ സംസ്കാര ചടങ്ങുകള്‍ എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണെന്നുറപ്പാക്കണം
7. വൃദ്ധ സദനങ്ങള്‍, പേയിങ് ഗസ്റ്റ് താമസ സ്ഥലങ്ങള്‍, ആദിവാസി സെറ്റില്‍മെന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും തഹസില്‍ദാര്‍മാരുടെയും സഹായത്തോടെ ഉറപ്പാക്കണം.
8. എല്ലാ ദിവസവും 4 മണിക്ക് മുന്‍പായി താലൂക്കിലെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഡെപ്യൂട്ടി കളക്ടർമാർ നിശ്ചിത ഫോർമാറ്റിൽ കളക്ടർക്ക് സമർപ്പിക്കണം.


