കായംകുളം: കാര്‍ബൈഡ് അടക്കമുള്ള വിഷപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കാനായി വെച്ചിരുന്ന 120 കിലോ മാങ്ങ പിടികൂടി. കായംകുളം നഗരസഭ ആരോഗ്യ വിഭാഗമാണ് വിവിധയിനം മാങ്ങകള്‍ പിടികൂടിയത്. ഐക്യ ജംഗ്ഷന് സമീപം തുറസ്സായ സ്ഥലത്ത് പഴിപ്പിക്കാനായി വെച്ചിരുന്ന മാങ്ങകളാണ് ഇത്.
മാങ്ങയില്‍ വിഷാംശം ചേര്‍ത്ത് വില്‍പ്പന നടത്തുന്നു എന്ന പൊതുജന പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 120 കിലോ വരുന്ന മാങ്ങ പിടികൂടിയത്. സംഭവത്തില്‍ കായംകുളം കണ്ണമ്പള്ളി സ്വദേശികളായ ബഷീര്‍, ശുഹൈബ് എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.