കളമശ്ശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നേത്ര രോഗ വിഭാഗത്തില്‍ റെറ്റിനല്‍ ലേസര്‍ മെഷീന് കൊണ്ടുള്ള ന്യൂതന ചികിത്സ ലഭ്യമാക്കിയിരിക്കുന്നു.
പ്രമേഹ രോഗികളില്‍ കണ്ടു വരുന്ന ഡയബറ്റിക് റെറ്റിനോപതി എന്ന രോഗത്തിനു ഫലപ്രദമായ ചികിത്സ നല്‍കുന്നതിനും, റെറ്റിനല്‍ രോഗികള്‍ക്ക് ലേസര്‍ ചികിത്സ നടത്തുവാനും ഈ മെഷീന് കൊണ്ട് സാധ്യമാണ്. 25 ലക്ഷം രൂപക്ക് മുകളില്‍ ചെലവ് വരുന്ന ഈ മെഷീന് ഹോസ്പിറ്റലിന്റെ തനത് ഫണ്ടില്‍ നിന്നുമാണ് വാങ്ങിയിരിക്കുന്നത്.
റെറ്റിനല്‍ ലേസര്‍ ചികിത്സക് വളരെ ചെലവേറിയ സാഹചര്യത്തില്‍ സാധാരണക്കാരായ രോഗികള്‍ക്ക് എറണാകുളം മെഡിക്കല്‍ കോളേജ് മിതമായ നിരക്കിലാണ് ഈ ചികിത്സ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്ന നേത്ര രോഗികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന റെറ്റിനല്‍ ലേസര്‍ മെഷിന് സൗകര്യം നേത്ര രോഗ ചികിത്സ വിഭാഗത്തിലെ അനിവാര്യമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് എന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.


