വിനാഗിരി ഉപയോഗിച്ച് വസ്ത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. വൃത്തിയാക്കുന്നതിനൊപ്പം വസ്ത്രങ്ങൾ അണുവിമുക്തമാക്കാനും വിനാഗിരി ഉപയോഗിക്കാറുണ്ട്. വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച ഏതു കറയേയും വിനാഗിരി ഉപയോഗിച്ച് പെട്ടെന്ന് വൃത്തിയാക്കാൻ സാധിക്കും. വസ്ത്രങ്ങൾ കഴുകാൻ വിനാഗിരി ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ദുർഗന്ധം അകറ്റാം
വസ്ത്രങ്ങളിലെ ദുർഗന്ധം അകറ്റാൻ കഴുകുമ്പോൾ വിനാഗിരി ഉപയോഗിക്കുന്നത് നല്ലതാണ്. സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം ചെറുചൂടുവെള്ളത്തിൽ വിനാഗിരി ചേർക്കണം. ശേഷം വസ്ത്രങ്ങൾ നന്നായി വെള്ളത്തിൽ മുക്കിയെടുത്താൽ മതി. ഇത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.
സോപ്പിന്റെ കറ
ചില വസ്ത്രങ്ങളിൽ കഴുകിയതിന് ശേഷവും സോപ്പിന്റെ കറ പറ്റിയിരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിനെ ഇല്ലാതാക്കാൻ വിനാഗിരിക്ക് സാധിക്കും. വൃത്തിയാക്കിയതിന് ശേഷം വെള്ളത്തിൽ വിനാഗിരി ചേർത്ത് അതിൽ വസ്ത്രങ്ങൾ മുക്കിയെടുത്താൽ മതി.
വസ്ത്രങ്ങൾ തിളങ്ങാൻ
മൃദുലമാക്കാം
വസ്ത്രങ്ങൾ മൃദുലമാക്കാനും വിനാഗിരിക്ക് സാധിക്കും. കഴുകി വൃത്തിയാക്കിയതിന് ശേഷം വെള്ളത്തിൽ ചെറിയ അളവിൽ വിനാഗിരി ചേർക്കണം. ശേഷം വസ്ത്രങ്ങൾ ഇതിൽ മുക്കിയെടുത്താൽ മതി.
വിയർപ്പിന്റെ ഗന്ധം
ചില വസ്ത്രങ്ങൾ എത്ര കഴുകി വൃത്തിയാക്കിയാലും അതിൽ നിന്നും വിയർപ്പിന്റെ ഗന്ധം പോവുകയേയില്ല. ഇത് വസ്ത്രത്തിൽ തന്നെ തങ്ങി നിൽക്കുന്നു. വസ്ത്രങ്ങളിലെ ഇത്തരത്തിലുള്ള ദുർഗന്ധം ഇല്ലാതാക്കാൻ വിനാഗിരി മതി. വിനാഗിരി ചേർത്ത വെള്ളത്തിൽ രാത്രി മുഴുവൻ വസ്ത്രങ്ങൾ മുക്കിവയ്ക്കണം. അടുത്ത ദിവസം കഴുകിയെടുത്താൽ വിയർപ്പിന്റെ ഗന്ധം മാറിക്കിട്ടും.