തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ വാക്സിന് കടുത്ത ക്ഷാമം. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. മറ്റു ജില്ലകളിലും വാക്സിന് ഇന്ന് തീര്‍ന്നേക്കും.
പുതിയ സ്റ്റോക്ക് എന്നെത്തുമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതിസന്ധി നീളുന്നതോടെ രണ്ടാം ഡോസ് കാത്തിരിക്കുന്നവര്‍, മറ്റു സ്ഥലങ്ങളിലേക്ക് യാത്രയ്ക്കായി കാത്തിരിക്കുന്നവർ എന്നിവര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.
അതേസമയം സ്വകാര്യമേഖലയില്‍ ബുക്ക് ചെയ്ത വാക്സിന് ലഭിക്കും. 150-ഓളം സ്വകാര്യ ആശുപത്രികളില്‍ മാത്രമാണ് വിതരണമുള്ളത് ഇപ്പോൾ. സര്‍ക്കാര്‍ മേഖലയില്‍ ബുക്ക് ചെയ്തവര്‍ക്കും വാക്സിന് ലഭ്യമാകില്ല. പത്തനംതിട്ട, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ കോവാക്സിന് മാത്രമാണുള്ളത്.


