ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെല്ലാവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്താനാവശ്യമായ വാക്സിന് ലഭ്യമാകുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു.
ഇപ്പോഴുള്ള ഊര്‍ജസ്വലത വാക്സിനേഷൻ്റെ കാര്യത്തില്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ ഏകോപനമാണ് ഇതിന് പ്രധാനമായിട്ടും ആവശ്യമെന്നും അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
3.77 കോടി പേരാണ് കഴിഞ്ഞ ആറുദിവസത്തിനുള്ളില്‍ വാക്സിന് സ്വീകരിച്ചത്. 128 ജില്ലകളില്‍ 45 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ പകുതിയിലേറെ പേര് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. 16 ജില്ലകളില്‍ 45-നുമുകളിലുള്ള 90 ശതമാനവും വാക്സിനെടുത്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.


