സംസ്ഥാനത്തെ കോവിഡ് രോഗ ബാധ രൂക്ഷമായി തുടരുമ്പോള്‍ പ്രതിസന്ധി ശക്തമാക്കി വാക്സിന് ക്ഷാമം. ഞായറാഴ്ചയിലെ കണക്ക് പ്രകാരം സ്ഥാനത്ത് ടെസ്റ്റ് പൊസിറ്റിവിറ്റ് നിരക്ക് 12.3 ശതമാനത്തിലെത്തി നില്‍ക്കുമ്പോഴാണ് വാക്സിന് ലഭ്യത കുറവെന്നതും ആശങ്ക രൂക്ഷമാക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള ഒരു ലക്ഷത്തില്‍ താഴെ ഡോസുകള്‍ മാത്രമാണെന്നാണ് വിവരം.
തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് വാക്സിനേഷനാവശ്യമായ ഡോസുകള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ജില്ലയിലും ഇന്ന് വാക്സിനേഷന് പരിപാടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോഴും മതിയായ വാക്സിന് എന്ന് എത്തുമെന്ന് അറിയിപ്പില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
സംസ്ഥാനത്ത് ആകെയുള്ള ഒന്നര ലക്ഷം ഡോസ് വിതരണം പൂര്‍ത്തിയാക്കിയാല്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ആകമാനം വാക്സിന് ഡ്രൈവുകള്‍ തന്നെ നിര്‍ത്തിവയ്ക്കേണ്ടിവരുന്ന സാഹചര്യമുള്ളത്. ഞായറാഴ്ച കുത്തിവയ്പ് കേന്ദ്രങ്ങള്‍ കുറവായതിനാലാണ് ഇന്ന് വാക്സിന് വിതരണം നടക്കുന്നത്. ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വാക്സീന് വിതരണ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലേക്ക് ഉള്ള വാക്സീന് 29ന് ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്. ഇന്നും നാളെയും സംസ്ഥാനത്തേക്ക് വാക്സീന് ലഭിക്കാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ അറിയിപ്പ്.
സംസ്ഥാനത്ത് ഇതുവരെ 18 നും 44 ഇടയില്‍ പ്രായമുള്ളവരില്‍ ഒന്നര കോടി ആളുകള്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത് 29 ലക്ഷം പേര്‍ക്കാണ്. രണ്ടര ലക്ഷം പേര്‍ക്കാണ് രണ്ടു ഡോസും ലഭിച്ചിട്ടുള്ളത്. 18 വയസ്സിനു മുകളിലുള്ള 1.48 കോടി പേരാണ് ഇപ്പോഴും ആദ്യ ഡോസിനു കാത്തിരിക്കുന്നത്. 70 ലക്ഷത്തിലേറെ പേര്‍ക്കാണ് 45 വയസ്സിന് മുകളിലുള്ള വിഭാഗത്തില്‍ വാക്സിന് ലഭിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ 27 ലക്ഷം പേര്‍ക്ക് ഇതുവരെ ഒരു ഡോസ് വാക്സീന് പോലും ലഭിച്ചിട്ടില്ല. 1.13 കോടി ആളുകളാണ് രണ്ടാം ഡോസിനായി കാത്തിരിക്കുന്നത്.
നിലവില്‍ ആകെ ജനസംഖ്യയുടെ 38.39 ശതമാനം പേര്‍ക്കാണ് സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിന് നല്‍കിയത്. 16.66 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.


