ന്യൂഡല്‍ഹി: ജോണ്സണ് ആൻഡ് ജോണ്സണ് (ജെ.ആന്റ് ജെ) വികസിപ്പിച്ച കൊവിഡ് വാക്സിന് ജൂലൈയോടെ ഇന്ത്യയില്‍ എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റ് വാക്സിനുകള്‍ രണ്ട് ഡോസ് എടുക്കേണ്ടി വരുമ്പോൾ ജെ ആന്റ് ജെ ഒറ്റ ഡോസ് മതി. യുഎസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാക്സിന് നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതേസമയം കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോണ്സണ് ജോണ്സണ് വാക്സിന് ഇന്ത്യയിൽ എത്തിക്കുക.
ഡോസ് ഒന്നിന് 25 ഡോളര്‍ ആണ് എകദേശം 1800 ലേറെ രൂപ ആയിരിക്കും ഇന്ത്യയിലെ നിരക്ക്. വാക്സിന് ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനും വിപുലമായ ഉത്പാദനം നടത്താനും കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്സണ് ആൻഡ് ജോണ്സണ് വാക്സിന് സുലഭമാകാനുള്ള സാധ്യതയാണുള്ളത്.
ഫൈസര്‍ – ബയോടെക്ക്, ആസ്ട്രസെനക എന്നീ കമ്ബനികളുടെ വാക്സിനുകള്‍ക്ക് ശേഷം അംഗീകാരം നേടുന്ന വാക്സിനാണ് ജോണ്സണ് ആന്‍ഡ് ജോണ്സണിേന്റത്. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്സിന് അംഗീകാരം നല്‍കിയിരുന്നു. ജോണ്സണ് & ജോണ്സണ് വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിന് നേരത്തെ യു.എസില്‍ അനുമതി നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് രോഗികളില്‍ ജോണ്സണ് ആന്റ് ജോണ്സണ് കമ്പനിയുടെ കൊവിഡ് വാക്സിന് ഫലപ്രദമാണോ എന്ന് വ്യക്തമല്ല.


