കൊവിഡ് രണ്ടാം തരംഗം ഇപ്പോൾ നിയന്ത്രണ വിധേയമായെങ്കിലും കോവിഡിൻ്റെ മൂന്നാം തരംഗത്തിനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.എന്നാൽ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും പോലെ അത്ര ഗുരുതരമായിരിക്കില്ല മൂന്നാം തരംഗമെന്നാണ് ഇപ്പോൾ ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്. വാക്സിന് സ്വീകരിച്ചാല്‍ മൂന്നാം തരംഗത്തെ വിജയകരമായി മറികടക്കാൻ ആകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മൂന്നാം തരംഗത്തില്‍ കൊവിഡിൻ്റെ മറ്റൊരു വകഭേദമായിരിക്കും ഉണ്ടാകുക. ഈ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടാകുമെന്ന് പഠനത്തില്‍ പറയുന്നു. രണ്ടാം തരംഗം വന്ന് 3 മാസത്തിനുള്ളില്‍ 40 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന് നല്കാന് കഴിഞ്ഞത് മൂന്നാം തരംഗം വിജയകരമായി അതിജീവിക്കാന്‍ കഴിയുമെന്നാണ് റിപ്പോർട്ട്.
ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ മറ്റ് ആരോഗ്യ വിദഗ്ധരും ലണ്ടന്‍ ഇംപീരിയല്‍ കോളജും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം കര്‍ശനമാക്കും എന്നും അധികൃതർ പറഞ്ഞു.


