ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും മരണമടഞ്ഞവരുടെ കുടുംബത്തിനും നല്കുന്ന നഷ്ടപരിഹാര തുകയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്കുന്ന പണത്തിനാണ് ഈ ഇളവ് നല്‍കുക. തൊഴിലുടമ ജീവനക്കാര്‍ക്കോ ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നാണ് മന്ത്രി അറിയിച്ചിത്. എന്നാല്‍ തുക പത്തുലക്ഷത്തില്‍ കൂടാൻ പാടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


