കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ബത്തേരിയില്‍ വെച്ച് മരിച്ച തലശ്ശേരി സ്വദേശിനി ലൈല (62)ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച ലൈലയെ ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മൊബൈല്‍ ഐസിയു ആംബുലന്‍സില്‍ എത്തിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബത്തേരിയില്‍വെച്ച് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

