സംസ്ഥാനത്ത് വീണ്ടുമൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലുവ നാലാംമൈല്‍ സ്വദേശി ചെല്ലപ്പ(73)നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെല്ലപ്പനെ ഇന്നലെ യാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹവുമായി സമ്പര്‍ക്ക ത്തിലുണ്ടായിരുന്ന മകന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കൊവിഡ് മരണമാണ് ആലുവയിലേത്. പാലക്കാട്ടും കാസര്‍കോട്ടും രാവിലെ രണ്ട് സ്ത്രീകള്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ കൊവിഡ് മരണമാണ് ആലുവാ സ്വദേശിയുടേത്.

