മഴയത്തും നല്ല തണുപ്പുള്ള സമയങ്ങളിലും വസ്ത്രങ്ങൾ ഉണക്കാൻ വീടിനുള്ളിൽ ഇടുന്നവരാണ് നമ്മൾ. ഇത് ജോലി എളുപ്പം ആക്കുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല. വീടിനകത്ത് വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
- ഈർപ്പമുള്ള വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ കൃത്യമായ വായുസഞ്ചാരം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കാനും അതുമൂലം പൂപ്പൽ ഉണ്ടാവാനും കാരണമാകുന്നു. പൂപ്പൽ ഉണ്ടാകുന്നതിന് അനുസരിച്ച് ആരോഗ്യ പ്രശ്നങ്ങളും വർധിക്കുന്നു.
2. സീലിംഗ്, ചുമര്, കാർപെറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം പൂപ്പൽ ഉണ്ടാകുന്നു. കറുപ്പ് അല്ലെങ്കിൽ പച്ച നിറത്തിലാണ് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാകുന്നത്. ഇത് ദുർഗന്ധത്തിനും കാരണമാകുന്നു.
3. പൂപ്പൽ ഉണ്ടാകുമ്പോൾ മൂക്കൊലിപ്പ്, തൊണ്ട വേദന, ചുമ, ശ്വാസം മുട്ടൽ, ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ആസ്മ പോലുള്ള അലർജി ഉള്ളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
4. ഹൃദ്രോഗം ഉള്ളവർക്കും പൂപ്പൽ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
5. വീടിനുള്ളിൽ ഈർപ്പം ഉണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാം. വാട്ടർ ലീക്കേജ്, വീടിനുള്ളിലെ വിള്ളൽ തുടങ്ങിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ വെള്ളം ഇറങ്ങാൻ കാരണമാകുന്നു. കൂടാതെ വീട്ടിൽ നല്ല വായുസഞ്ചാരം ഉണ്ടെന്നും ഉറപ്പ് വരുത്തണം. വായു തങ്ങി നിൽക്കുമ്പോൾ ഈർപ്പം ഉണ്ടാകുന്നു.