ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ബദാം. പതിവായി ബദാം കുതിര്‍ത്ത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. തലച്ചോറിന്റെ ആരോഗ്യം
വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ കുതിര്‍ത്ത ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും
3. ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍
നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.
4. ദഹനം
നാരുകള്‍ അടങ്ങിയ ബദാം കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.


