പശ്ചിമ ബംഗാളിലെ ഒരു എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു. ബംഗാളിലെ ഫാല്‍ത്ത മണ്ഡലത്തിന്റെ എംഎല്‍എ ആയ തമോനാഷ് ഘോഷ് ആണ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
ഫാല്‍ത്തയില്‍ നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച തമോനാഷ് ഘോഷ് 35 വര്‍ഷമായി പൊതു രംഗത്ത് സജീവമായിരുന്നു. അറുപത് വയസായിരുന്നു ഇദ്ദേഹത്തിന്.
കഴിഞ്ഞ മാസമാണ് തമോനാഷ് ഷോഷിന് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമാനോഷിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.