തിരുവനന്തപുരം: ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. ഇന്നലത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആയിരുന്നു. സംസ്ഥാനത്ത് 16 ഇടങ്ങളിലാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 30ന് മുകളില്‍ ഉള്ളത്.
സംസ്ഥാനത്ത് ആരാധനാലങ്ങള്‍ തുറക്കാനായി വിവിധ കോണുകളില്‍നിന്നു ആവശ്യമുയരുന്നുണ്ട്. തിയറ്ററുകളും മാളുകളും അടുത്ത ഘട്ടത്തിലും തുറക്കില്ലെന്നാണ് വിലയിരുത്തുന്നത്. നാളെ ചേരാനിരുന്ന അവലോകന യോഗമാണ് ഇന്നത്തേക്കു മാറ്റിയത്.


